ന്യൂയോര്‍ക്ക്: ഒരൊറ്റ യാത്രയ്ക്ക് 24 ലക്ഷത്തോളം രൂപ ഈടാക്കി ഉപഭോക്താക്കളെ ഞെട്ടിച്ച് യൂബര്‍. വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ അമേരിക്കയില്‍ നിന്ന് വിദേശത്തു പോയ ദമ്പതികള്‍ക്കാണ് ഈ ദുര്യോഗം. ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണം ഈടാക്കിയതു മൂലം അക്കൗണ്ട് കാലിയായി. ഒടുവില്‍ സോഷ്യല്‍ മീഡിയയിലൂടെ വിഷയം പങ്കുവെച്ചതിനെ തുടര്‍ന്ന് പിഴവ് പരിഹരിച്ചതായി യൂബര്‍ അറിയിച്ചിട്ടുണ്ട്.