മൂന്നാംവയസ്സിൽ നട്ട് മൂക്കിലിട്ടു; അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

തൃശൂര്‍: മൂന്ന് വയസ്സുകാരന്‍ കളിക്കുന്നതിനിടെ മൂക്കിലിട്ട നട്ട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എട്ട് വയസ്സുകാരന്റെ മൂക്കില്‍ നിന്നുമാണ് ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നട്ട് പുറത്തേക്ക് എടുത്തത്.

തുടര്‍ച്ചയായി ജലദോഷവും ശ്വാസതടസ്സവും അനുഭവപ്പെട്ടു തുടങ്ങിയതോടെ ശിശുരോഗ വിദഗ്ധരെ അടക്കം കാണിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ ചികിത്സയ്ക്കായി മാള ബിലിവേഴ്‌സ് മെഡിസിറ്റി ആശുപത്രിലെത്തിച്ചപ്പോഴാണ് പരിശോധനയിലൂടെ നട്ട് കണ്ടെത്തിയത്.

തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെയാണ് നട്ട് പുറത്തെടുക്കാനായത്. മൂന്ന് വയസ്സുള്ളപ്പോഴാണ് നട്ട് മൂക്കിലിട്ടതെന്നു കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave A Reply