‘ഉത്തരേന്ത്യയിൽ കലി അടങ്ങാതെ മഴ…..’;ഹിമാചലിൽ മാത്രം 31 പേർ മരിച്ചു

ഡല്‍ഹി: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം. ഹിമാചൽപ്രദേശിൽ 31 പേർക്കാണ് ജീവൻ നഷ്ടമായത്. നാല് സംസ്ഥാനങ്ങളിലായി എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഡൽഹിയിൽ അപകട നിലയിലെത്തിയ യമുന നദിക്കരയിൽ ജാഗ്രതാനിർദേശം നൽകി.

കഴിഞ്ഞ 10 വർഷത്തിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണ് യമുനയിൽ രേഖപ്പെടുത്തിയത്. ഹിമാചൽപ്രദേശിലെ 7 ജില്ലകളിലും, ഉത്തരാഖണ്ഡിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്നതിനാൽ ഡൽഹിയിൽ നിന്ന് അംബാലയിലേക്കുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി. പ്രളയം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് പഞ്ചാബിലെ സ്കൂളുകൾ 13 വരെ അടച്ചിടാൻ തീരുമാനിച്ചു.

Leave A Reply