തിരുവനന്തപുരം ∙ഈ വർഷത്തെ സിവിൽ സർവീസ് ജേതാക്കളുമായി സംവദിക്കാൻ അവസരം. മലയാള മനോരമ, കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിന്റെ സഹകരണത്തോടെ ഒരുക്കുന്ന ചടങ്ങ് നാളെ രാവിലെ 10 മുതൽ കഴക്കൂട്ടം ജ്യോതിസ് കിൻഡർ ഗാർട്ടൻ ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ ഈ വർഷത്തെ സിവിൽ സർവീസ് ജേതാക്കളെ അനുമോദിക്കും.
തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മേഖല ഡിഐജി ആർ.നിശാന്തിനി മുഖ്യപ്രഭാഷണം നടത്തും. ഇരുപത്തഞ്ചിലധികം സിവിൽ സർവീസ് ജേതാക്കളുമായി നേരിട്ട് സംവദിക്കാനുള്ള അവസരമാണ്.
ബിരുദ, ബിരുദാനന്തര, എൻജിനീയറിങ് പ്ലസ്ടു വിദ്യാർഥികൾക്ക് സെമിനാറിൽ സൗജന്യമായി പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9446220919 എന്ന നമ്പറിലേക്ക് വിളിക്കുക. ( രാവിലെ 9 30 മുതൽ വൈകിട്ട് 5 വരെ)