അഞ്ച് സ്വകാര്യ കല്പിത സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നേരിട്ടു നടത്താൻ കേന്ദ്രം

അഞ്ച് സ്വകാര്യ കല്പിത സർവകലാശാലകളിൽ വൈസ് ചാൻസലർ (വി.സി.) നിയമനം നേരിട്ടു നടത്താൻ കേന്ദ്രം. സ്വന്തം വാർഷികവരുമാനത്തെക്കാൾ 50 ശതമാനം അധികതുക സർക്കാരിൽനിന്ന് സ്വീകരിക്കുന്ന കല്പിത സർവകലാശാലകളുടെ മേധാവികളെ കേന്ദ്രം നിയമിക്കുമെന്ന യു.ജി.സി. വിജ്ഞാപനപ്രകാരമാണിത്.

മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ആഗ്രയിലെ ദയാൽബാഗ് എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ഗുജറാത്ത് വിദ്യാപീഠം, കോയമ്പത്തൂർ അവിനാശിലിംഗം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോം സയൻസ് ആൻഡ് ഹയർ എജ്യുക്കേഷൻ ഫോർ വിമൻ, ഹരിദ്വാറിലെ ഗുരുകുല കാംഗ്രി എന്നിവിടങ്ങളിലെ വി.സി. നിയമനമാണ് കേന്ദ്രം നേരിട്ട് നടത്തുക.രാജ്യത്ത് 126 സർവകലാശാലകളുണ്ട്. അതിൽ 40 എണ്ണം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലാണ്. ബാക്കി 86 എണ്ണം സ്വാശ്രയമാണ്.

Leave A Reply