രാജ്യത്തെ മൂന്നു തുറമുഖങ്ങളെ ഹൈഡ്രജൻ ഹബ്ബുകളായി വികസിപ്പിക്കുമെന്ന് കേന്ദ്ര തുറമുഖമന്ത്രാലയം

രാജ്യത്തെ മൂന്നു തുറമുഖങ്ങളെ ഹൈഡ്രജൻ ഹബ്ബുകളായി വികസിപ്പിക്കുമെന്ന് കേന്ദ്ര തുറമുഖമന്ത്രാലയം അറിയിച്ചു. ഒഡിഷയിലെ പാരദീപ്, ഗുജറാത്തിലെ ദീൻദയാൽ, തമിഴ്നാട്ടിലെ വി.ഒ. ചിദംബരനാർ എന്നിവയാണ് ഹൈഡ്രജൻ ഹബ്ബായി വികസിപ്പിക്കുകയെന്ന് കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. മാരിടൈം ഇന്ത്യ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുക.

ഹൈഡ്രജൻ സംഭരണത്തിനും ഉത്പാദനത്തിനും ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ സമുദ്രമേഖലയെ സുരക്ഷിതമാക്കാൻ ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുന്നതിന് മുൻഗണന നൽകുന്ന തുറമുഖങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ മന്ത്രാലയം ഇതിനകം ആരംഭിച്ചിട്ടുണ്ട്.
Leave A Reply