വാക്കുതര്‍ക്കം; കൊച്ചിയില്‍ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കൊച്ചി: കൊച്ചിയിലെ എസ്ആര്‍എം റോഡിലെ മസ്ജിദ് ലൈനില്‍ അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ബംഗാള്‍ സ്വദേശി ആസാദുള്‍ ആണ് മരിച്ചത്. വാടക വീട്ടില്‍ മുറിയില്‍ ഒപ്പം കഴിഞ്ഞിരുന്ന ബംഗാള്‍ സ്വദേശി തന്നെയായ സാക്കിറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വീട്ടില്‍ കഴിയുന്ന മറ്റു അതിഥി തൊഴിലാളികള്‍ അടക്കം ഓടിയെത്തിയപ്പോള്‍ സ്റ്റൂളുമായി സാക്കിര്‍ നില്‍ക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിലത്തുവീണ് കിടക്കുന്ന നിലയിലായിരുന്നു ആസാദുള്‍. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

എത്ര ആവശ്യപ്പെട്ടിട്ടും വാതില്‍ തുറക്കാന്‍ സാക്കിര്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ടുമണിക്കൂറിന് ശേഷമാണ് വാതില്‍ തുറക്കാന്‍ സാക്കിര്‍ കൂട്ടാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. അതിനിടെ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് ആസാദുളും സാക്കിറും അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ എത്തിയത്.

Leave A Reply