ഖത്തറിൽ ഈ വർഷം ജനുവരി മുതൽ ജൂൺ വരെ അനുവദിച്ചത് 17,632 വാണിജ്യ ലൈസൻസുകൾ

ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിനു കീഴിൽ അനുവദിച്ചത് 17,632 വാണിജ്യ ലൈസൻസുകൾ. ഈ വര്‍ഷത്തെ അര്‍ധ വാര്‍ഷിക കണക്കുകള്‍ മന്ത്രാലയമാണ് പുറത്തുവിട്ടത്.

ജനുവരി മുതൽ ജൂണ്‍ വരെ 7842 വാണിജ്യ രജിസ്ട്രേഷനുകൾ നടന്നു. വാണിജ്യ രജിസ്ട്രേഷൻ പുതുക്കുന്നതിനായി 67,41 അപേക്ഷകളും ഈ കാലയളവിൽ മന്ത്രാലയം സ്വീകരിച്ചു. വാണിജ്യ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതും മറ്റുമായി ബന്ധപ്പെട്ട 17,800 അപേക്ഷകൾ മന്ത്രാലയത്തിലേക്ക് മാറ്റിയതായി ഔദ്യോഗിക കണക്കുകളിൽ വ്യക്തമാക്കുന്നു.

വാണിജ്യ രജിസ്ട്രേഷനുകളുടെയും ലൈസൻസുകളുടെയും സാധുത ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 63,093 പരിശോധനകള്‍ നടത്തി. വാണിജ്യ മേഖല കൂടുതൽ ജനകീയ വൽകരിക്കുന്നതിന്റെ ഭാഗമായി സ്വദേശികൾക്ക് വീടുകളിലിരുന്ന് വ്യാപാര പ്രവർത്തനം നടത്തുന്നതിന് ഹോം ലൈസൻസ് അപേക്ഷിക്കാനും മന്ത്രലായം അവസരമൊരുക്കിയിട്ടുണ്ട്.

Leave A Reply