സൗദി അറേബ്യയിൽ നിന്ന് ഇരുന്നൂറ് കോടി ഡോളർ സാമ്പത്തിക സഹായം ലഭിച്ചതായി പാക് ധനമന്ത്രി ഇഷാഖ് ദാർ. സാമ്പത്തിക പ്രതിസന്ധിയിലുള്ള പാകിസ്താന് അന്താരാഷ്ട്ര നാണയ നിധിയുടെ സഹായത്തിന് ശരാശരി സാമ്പത്തിക ഭദ്രത ആവശ്യമായിരുന്നു. സൗദി സഹായം ലഭ്യമായതോടെ പാകിസ്താന് ഐഎംഎഫിന്റെ സഹായത്തിന് വഴിയൊരുങ്ങുകയാണ്.
3 ബില്യൺ ഡോളർ സഹായത്തിനാണ് ഐഎംഎഫിൽ പാകിസ്താൻ സമീപിച്ചിരുന്നത്. കടബാധ്യത പെരുകിയ സാഹചര്യം പാകിസ്താന് ഐംഎഫ് സഹായം ലഭിക്കാൻ വിലങ്ങായി. ഇതോടെയാണ് സൗദിയുടെ സഹായം അഭ്യർഥിക്കുന്നത്.പാക്സിതാൻ സെൻട്രൽ ബാങ്കിലാണ് സൗദി അറേബ്യ 200 കോടി ഡോളർ നിക്ഷേപിച്ചത്.