ട്രെയിനില്‍ കയറി വിദ്യാര്‍ഥികള്‍ക്കുനേരെ അശ്ലീല പ്രദര്‍ശനം; വിമുക്തഭടൻ പിടിയിൽ

തിരുവനന്തപുരം : ട്രെയിനിൽ നിന്നും വിദ്യാര്‍ഥിനികള്‍ക്ക് നേരെ നഗ്നതാപ്രദര്‍ശനം. വിമുക്തഭടനായ മധ്യവയസ്കനെ സ്കൂള്‍ അധികൃതര്‍ പിടികൂടി റെയില്‍വെ പോലീസില്‍ ഏല്‍പ്പിച്ചു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സുരേഷ് കുമാറാണ് പോലീസ് പിടിയിലായത്.

കൊല്ലത്ത് ജോലി ചെയ്യുന്ന സുരേഷ് കുമാര്‍ ട്രെയിനില്‍ മടങ്ങുമ്പോള്‍ ചിറയന്‍കീഴ് സ്റ്റേഷനില്‍ വെച്ചാണ് സ്ഥിരമായി നഗ്നതാ പ്രദര്‍ശനം നടത്തി വന്നിരുന്നത്. റെയില്‍വെ ട്രാക്കിന് സമീപത്ത് കൂടി നടന്നുപോകുന്ന പെണ്‍കുട്ടികള്‍ക്ക് നേരെയായിരുന്നു അശ്ലീല പ്രദര്‍ശനം. സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്ന ഇയാള്‍ ആഴ്ചകളായി ഇത് തുടര്‍ന്നതോടെ സ്കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.

രക്ഷയില്ലാതായതോടെയാണ് ട്രെയിനില്‍ കയറി ഇയാളെ പിടികൂടിയത്. ചിറയന്‍കീഴ് സ്റ്റേഷനില്‍ എത്തുമ്പോള്‍ ശുചിമുറിയില്‍ കയറുന്ന സുരേഷ്, ഗ്ലാസ് ജനല്‍ അഴിച്ചുമാറ്റിയാണ് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നത കാണിച്ചിരുന്നത്. ഇന്നലെ വൈകീട്ട് സ്കൂളിലെ അധ്യാപകരും മറ്റു സ്റ്റാഫുകളും ആസൂത്രിതമായ ട്രെയിനില്‍ കയറി ഇയാളെ പിടിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ റെയില്‍വെ പോലീസിന് കൈമാറി.

Leave A Reply