കുട്ടികളുടെ അശ്ലീല വിഡിയോകൾ സമൂഹമാധ്യമംവഴി പ്രചരിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
ആറ്റിങ്ങൽ: കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമംവഴി പ്രചരിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കിളിമാനൂർ മലയാമഠം, ദേവേശ്വരം അമ്പലത്തിനു സമീപം, കലാമന്ദിരം വീട്ടിൽ ജോഷിനെയാണ് (23) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ജോഷിൻ സമൂഹമാധ്യമം വഴി കുട്ടികളുടേതടക്കമുള്ള അശ്ലീല വിഡിയോകളും ചിത്രങ്ങളും വീക്ഷിക്കുകയും ഡൗൺലോഡ് ചെയ്ത് പലർക്കും അയച്ചുകൊടുക്കുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു. ജോഷിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതായി കണ്ടെത്തി.
പോക്സോ ആക്ട് ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് നടന്ന അന്വേഷണത്തിൽ ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ്, എ.എസ്.ഐ രാജീവൻ, സിവിൽ പൊലീസ് ഓഫിസർ റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.