എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഉണക്കമുന്തിരി

ഉണക്കമുന്തിരിയിലെ നാരുകള്‍ ദഹനേന്ദ്രിയത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങളെയും ദോഷകരമായ വസ്തുക്കളെയും പുറന്തള്ളാന്‍ സഹായിക്കുന്നു. ഇത് കുടല്‍ രോഗങ്ങളില്‍ നിന്നും, ബാക്റ്റീരിയകളുടെ ആക്രമണങ്ങളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്നു.

ആരോഗ്യ രക്ഷയ്ക്ക് മാത്രമല്ല, ചര്‍മ്മസൗന്ദര്യം കാത്തു സൂക്ഷിക്കാനും ഉണക്കമുന്തിരി ശീലമാക്കുന്നത് നല്ലതാണ്. മെലിഞ്ഞിരിക്കുന്നവര്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഉണക്കമുന്തിരി കഴിക്കുന്നത് വളരെ പ്രയോജനപ്രദമാണ്. ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഉണക്കമുന്തിരി കൊളസ്‌ട്രോള്‍ കൂട്ടാതെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

പൊട്ടാസിയം, വിറ്റാമിന്‍ സി, കാല്‍സ്യം, വിറ്റാമിന്‍ ബി -6, ഇരുമ്പ്, സിങ്ക് എന്നിവയാല്‍ സമ്പന്നമായ ഉണക്കമുന്തിരി എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്തുകയും ചെയ്യുന്നു.

Leave A Reply