എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് പരിക്ക്
എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.ഹൈദരാബാദിലെ ദോമൽഗുഡ സ്വദേശികളായ പത്മ, നാഗമണി, ആനന്ദ്, ധനലക്ഷ്മി, അഭിനവ്, ശരണ്യ, വിഹാർ എന്നിവർക്കാണ് പരിക്കേറ്റത്. റോസ് കോളനി മേഖലയിലുള്ള ഇവരുടെ വീട്ടിൽ ഇന്ന് രാവിലെ 11-ഓടെയാണ് അപകടം നടന്നത്.
ബോനലു ആഘോഷങ്ങൾക്കായുള്ള പ്രത്യേക വിഭവങ്ങൾ തയാറാക്കുന്നതിനിടെയാണ് സംഭവം നടന്നത്. പ്രത്യേകം തയാറാക്കിയ വലിയ സ്റ്റൗവിലേക്ക് സിലിണ്ടറിൽ നിന്ന് കണക്ഷൻ നൽകിയിരുന്നു. ഇതിനായി ഉപയോഗിച്ച റെഗുലേറ്ററിലുടെ വാതചോർച്ചയുണ്ടായതാണ് അപകടകാരണം.സ്റ്റൗ കത്തിക്കാനായി ആനന്ദ് ശ്രമിക്കുന്നതിനിടെ ഉഗ്രശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് വീടിന്റെ പല ഭാഗങ്ങളും തകർന്നുവീണു.