ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകളിൽ ഒന്നുകൂടി ചത്തു. ഇതോടെ, മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ പാർപ്പിച്ച ഏഴ് ചീറ്റകൾക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ‘തേജസ്’ എന്നു പേരിട്ട ചീറ്റ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ചത്തതെന്ന് പാർക്ക് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന മൂന്ന് വലിയ ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളും ഇതിനകം ഇവിടെ ചത്തിട്ടുണ്ട്. പാർക്കിൽ ഇന്ന് പുതുതായി രണ്ട് ചീറ്റകളെ കൂടി തുറന്നുവിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം. ഇതോടെ കാട്ടിലെ ആകെ ചീറ്റകളുടെ എണ്ണം 11 ആയി.