മയക്കുമരുന്ന് കടത്ത്; സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റ്

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് രാജ്യത്തുടനീളം നിരവധി പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജിദ്ദയിൽ മെത്താംഫെറ്റാമൈൻ കൈവശം വെച്ചതിന് അഞ്ച് പേരെ നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നാല് പാകിസ്താൻ പൗരന്മാരും ഒരു ബംഗ്ലാദേശിയുമാണുള്ളത്.

ആംഫെറ്റാമൈൻ, ഹാഷിഷ്, രണ്ട് തോക്കുകൾ, വെടിമരുന്ന് എന്നിവ കൈവശം വച്ചതിന് അൽ ജൗഫിൽ ഒരു പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആംഫെറ്റാമൈൻ വ്യാപാരത്തിന് ഹാഇലിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻറ് ഒരാളെ പിടികൂടി. പ്രാഥമിക നിയമനടപടികൾ പൂർത്തീകരിച്ച് പിടിച്ചെടുത്ത എല്ലാ മയക്കുമരുന്നുകളും അധികൃതർക്ക് കൈമാറി. അറസ്റ്റിലായ എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.

Leave A Reply