സൗദിയിൽ കാറിന് തീയിട്ട സംഭവം; പ്രതി അറസ്റ്റിൽ

സൗദിയിൽ കാര്‍ ഉടമയുമായുള്ള തര്‍ക്കത്തെ തുടന്ന് കാർ കത്തിച്ചയാൾ അറസ്റ്റിൽ. സംഭവത്തിന്റെ വിഡിയോ ചിത്രീകരിച്ചയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതി കാര്‍ കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ സൈബര്‍ ക്രൈം നിയമം ലംഘിച്ച് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് രണ്ടാമനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ദവാസിറില്‍ വാദി ദവാസിറിലാണ് സംഭവം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാദി ദവാസിര്‍ പോലീസ് അറിയിച്ചു.

Leave A Reply