കർക്കിടകത്തിലെ മരുന്നുകഞ്ഞി; ചിട്ടകൾ നിർബന്ധം, പ്രതിരോധ ശേഷി വര്‍ധിപ്പിക്കാം

കേരളത്തിൽ പരമ്പരാഗത ചികിത്സാവിധി പ്രകാരം, ആരോഗ്യപരിപാലനത്തിനായി കർക്കടകമാസത്തിൽ ജനങ്ങൾ തയ്യാറാക്കി കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി. കർക്കടകക്കഞ്ഞി എന്നും ഇത് അറിയപ്പെടുന്നു. കര്‍ക്കടക മാസം കര്‍ക്കടകക്കഞ്ഞി അഥവാ ഔഷധക്കഞ്ഞി കുടിക്കുന്നത് ശരീരിക ആരോഗ്യത്തിന് വളരെ നല്ലതാണ്.കര്‍ക്കടക മാസത്തെ ചികിത്സയില്‍ ഏറ്റവും പ്രധാനമാണ് ഔഷധക്കഞ്ഞി. പോഷക ഗുണങ്ങൾ ഏറെയുള്ള കർക്കിടക കഞ്ഞി രോഗ പ്രതിരോധ ശേഷി നല്‍കുന്നു.

കര്‍ക്കടക മാസത്തില്‍ ദേഹരക്ഷയ്ക്കായി പ്രത്യേക കൂട്ടുകള്‍ ചേര്‍ത്ത് ഒരുക്കി ഉപയോഗിക്കുന്ന കഞ്ഞിയാണ് ഇത്. ഈ ഗൃഹ ഔഷധസേവ കൊണ്ട് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക, ആരോഗ്യം നിലനിര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം.

ഏതു കാലത്തും കർക്കടക കഞ്ഞി കുടിക്കാം. എന്നാൽ കർക്കിടക മാസത്തിൽ “മരുന്ന് കഞ്ഞി”ക്ക് ഗുണം വർദ്ധിക്കും. മഴക്കാലത്തിലെ ശാരീരിക അസ്വസ്ഥതകൾ മാറ്റാനാണ് ഈ രീതി പണ്ട് മുതലേ പിന്തുടരുന്നത്. ഞവര അരിയാണ് ഇതിൽ പ്രധാനം. ജീരകം ,തിരുതാളി ,ഉഴിഞ്ഞി ,ബല ,അതിബല ,ചതുർജതം, ജാതിക്ക, ഗതിപത്രി, ദനകം, കലസം, അസള്ളി, ശതകുപ്പ, മഞ്ഞൾ, കക്കൻ കായ എന്നിവ പാലിലോ ,തേങ്ങാ പാലിലോ തിളപ്പിച്ച് ,ഉപ്പും ,ശർക്കരയും ചേർക്കുന്നതാണ് കർക്കിടക കഞ്ഞി.

ഔഷധച്ചെടിച്ചാറുകളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്തുള്ളതാണ് ഈ കഞ്ഞിയെന്നതാണ് ഔഷധക്കഞ്ഞിയുടെ സവിശേഷത കുറഞ്ഞത് ഏഴുദിവസമെങ്കിലും ഔഷധക്കഞ്ഞി കുടിക്കണം. കഞ്ഞി കുടിക്കുന്ന ദിവസങ്ങളില്‍ നിര്‍ബന്ധമായും പഥ്യം പാലിക്കണം. ചായ, ഇറച്ചി, മീന്‍, മദ്യപാനം, സിഗരറ്റു വലി, എന്നിവ ഒഴിവാക്കണം. കഞ്ഞി കുടിച്ച് തുടര്‍ന്നുള്ള കുറച്ചുനാളുകളും ഈ പഥ്യം തുടരേണ്ടതാണ്.

ഏഴ് ദിവസമാണ് കഞ്ഞി കുടിക്കുന്നതെങ്കില്‍ പതിനാല് ദിവസം പഥ്യം പാലിക്കണമെന്നാണ് ആയുര്‍വേദ ആചാര്യന്മാര്‍ വ്യക്തമാക്കുന്നത്. ഔഷധക്കഞ്ഞി എപ്പോഴും അത്താഴമാക്കുന്നതാണ് നല്ലത്. ഇപ്പോള്‍ മലയാളികളുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ് കര്‍ക്കടക കഞ്ഞി.

Leave A Reply