‘ഫാദർ യൂജിൻ പെരേരയ്ക്കെതിരെ കേസെടുത്തത് മ്ലേഛം’; ഐക്യദാര്‍ഢ്യമറിയിച്ച് കെപിസിസി പ്രസിഡന്റ് ലത്തീൻ ബിഷപ്പ് ഹൗസിൽ

തിരുവനന്തപുരം: ഫാ. യൂജിൻ പെരേരയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ലത്തീൻ ബിഷപ്പ് ഹൗസിലെത്തി. യൂജിൻ പരേരയ്ക്കെതിരെ കേസെടുത്തത് മ്ലേഛമെന്നും മുതലപ്പൊഴിയിൽ മന്ത്രിമാരുടെ പെരുമാറ്റം ശരിയായിരുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് പ്രതികരിച്ചു. ബിഷപ്പ് സ്ഥലത്തില്ലാത്തതിനാൽ കൂടിക്കാഴ്ച നടത്താനായില്ല.

മുതലപ്പൊഴി അപകടത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പേരിൽ ലത്തീൻ സഭാ വികാരി ജനറലിനെതിരെ ഇന്നലെ രാത്രിയാണ് പോലീസ് കേസെടുത്തത്. മന്ത്രിമാരെ മുതലപ്പൊഴിയിൽ തടഞ്ഞതിന്റെ പേരിൽ വൈദികൻ യൂജിൻ പേരെരെക്കെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തത്. റോഡ് ഉപരോധിച്ച മത്സ്യത്തൊഴിലാളികൾക്കെതിരെയും കേസുണ്ട്. കേസ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടപ്പോൾ മന്ത്രിമാരെ തടഞ്ഞത് കോൺഗ്രസാണെന്നായിരുന്നു മന്ത്രി ആൻറണി രാജുവിന്റെ ആരോപണം.

Leave A Reply