കാളികാവ് : നിർമാണത്തിലിരിക്കുന്ന മലയോരഹൈവേയുടെ പാർശ്വഭിത്തി വീണ്ടും തകർന്നു. കാളികാവിനും കരുവാരക്കുണ്ടിനും ഇടയിലുള്ള ഈനാദിയിൽ രണ്ടാംതവണയാണ് പാർശ്വഭിത്തി നിലംപൊത്തിയത്. രണ്ടു ഭാഗങ്ങളിലെ ഭിത്തികളും തകർന്നിട്ടുണ്ട്. നിർമാണ പൂർത്തീകരണ കാലാവധി ഒരുവർഷം മുൻപ് അവസാനിച്ചിട്ടും എട്ടുകിലോമീറ്ററിലെ പ്രവൃത്തി ഇപ്പോഴും ബാക്കിയാണ്.
കരിങ്കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ ഭിത്തിയും മുകളിലിട്ട കോൺക്രീറ്റ് ഭാഗവും പൂർണമായും തകർന്നു. 45 കോടി രൂപയാണ് മലയോര ഹൈവേയുടെ എട്ടുകിലോമീറ്റർ നിർമാണത്തിന് അനുവദിച്ചത്.