പെണ്‍കുട്ടികള്‍ കാലില്‍ കറുത്ത ചരട് കെട്ടുന്നതിന്റെ കാരണമറിയാമോ?

പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് വിവാഹിതരാകുവാന്‍ പോകുന്നവര്‍ കാലില്‍ കറുത്ത ചരട് കെട്ടുന്നത് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്. കുട്ടികള്‍ക്കിടയിലും ഇപ്പോള്‍ ഈ പ്രവണത കുറവല്ല. എന്നാല്‍, എന്താണ് ഇതിനു പിന്നിലെ രഹസ്യമെന്ന് ഇതുവരെ ആര്‍ക്കും പിടി കിട്ടിയിട്ടില്ല.

എന്നാല്‍, അതിന്റെ രഹസ്യം ഇതാണ്. ശരീരത്തിലെയും നാം നില്‍ക്കുന്ന ചുറ്റുപാടുകളിലെയും നെഗറ്റീവ് എനര്‍ജിയെ ഒഴിവാക്കുവാന്‍ കറുത്ത ചരട് സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പണ്ടു കാലത്ത് ശരീര സൗന്ദര്യത്തെ സംരക്ഷിക്കാനും ദീര്‍ഘകാലം സൗന്ദര്യം നിലനില്‍ക്കുവാനും സ്ത്രീകള്‍ കറുത്ത ചരട് കെട്ടണമെന്ന് വിശ്വസിച്ചിരുന്നു.

വിശ്വാസങ്ങള്‍ ഏറെയുണ്ടെങ്കിലും ഇവ കാലുകളുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുമെന്നും തെളിഞ്ഞു കഴിഞ്ഞു. വിവിധ തരത്തിലുള്ള ഡിസൈനിലുളളതും ലോക്കറ്റുകള്‍ ഉള്ളതുമായ ചരടുകള്‍ വിപണിയില്‍ ലഭ്യമാണ്. മിതമായ നിരക്കാണ് മിക്കവയ്ക്കും. വൈകാതെ ഇത്തരം ചരടുകളുടെ പുതിയ ഡിസൈനുകളും വിപണിയിലെത്തും.

Leave A Reply