ബഹ്റൈനിൽ ലഹരിയുടെ പിടിയിൽ വാഹനമോടിച്ച ജി.സി.സി പൗരൻ പിടിയിൽ. പൊതുനിരത്തിലൂടെ മറ്റുള്ളവരുടെ ജീവനും സ്വത്തിനും അപകടകരമായി വാഹനമോടിക്കുകയും ട്രാഫിക് കുരുക്കുണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്. ഇയാൾ ഓടിച്ച വാഹനമിടിച്ച് വസ്തുവകകൾക്കും കേടുപാട് പറ്റിയിട്ടുണ്ട്.
അപകടമുണ്ടാക്കിയിട്ടും നിർത്താതെപോയ വാഹനം പട്രോളിങ് പൊലീസാണ് തടഞ്ഞുനിർത്തിയത്. തെളിവുകൾ പ്രതിക്കെതിരായിരുന്നതിനാൽ റിമാൻഡ് ചെയ്യാനും പിന്നീട് ട്രാഫിക് കോടതിക്ക് കേസ് കൈമാറാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.