ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി; ഒമാനിൽ മു​വാ​സ​ലാ​ത്ത്​ വ​ഴി യാ​ത്ര​ചെ​യ്​​ത​ത്​ 80,000ത്തി​ല​ധി​കം ആ​ളു​ക​ൾ

ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​ദി​ന​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യ മു​വാ​സ​ലാ​ത്ത്​ വ​ഴി യാ​ത്ര​ചെ​യ്​​ത​ത്​ 80,000ത്തി​ല​ധി​കം ആ​ളു​ക​ൾ. ബ​സ്, ഫെ​റി സ​ര്‍വി​സു​ക​ള്‍ വ​ഴി​യാ​ണ് ഇ​ത്ര​യും ആ​ളു​ക​ള്‍ യാ​ത്ര​ചെ​യ്ത​തെ​ന്ന് ദേ​ശീ​യ ഗ​താ​ഗ​ത ക​മ്പ​നി അ​റി​യി​ച്ചു. അ​ടു​ത്ത കാ​ല​ത്തെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. ര​ണ്ടാം പെ​രു​ന്നാ​ളി​ന് 19,000ത്തി​ല​ധി​കം യാ​ത്ര​ക്കാ​രാ​ണ് വി​വി​ധ റൂ​ട്ടു​ക​ളി​ലൂ​ടെ​യു​ള്ള ബ​സ് സ​ർ​വി​സു​ക​ളെ ആ​ശ്ര​യി​ച്ച​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്ന​ത്​ റൂ​വി-​മ​ബേ​ല റൂ​ട്ടി​ലാ​യി​രു​ന്നു- 14,000ത്തി​ല​ധി​കം ആ​ളു​ക​ള്‍. ഫെ​റി സ​ര്‍വി​സി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ യാ​ത്ര​ചെ​യ്ത​ത് ശ​ന്നാ​ഹ്-​മ​സീ​റ റൂ​ട്ടി​ലാ​യി​രു​ന്നു. 2000 ആ​ളു​ക​ളാ​ണ് ഈ ​റൂ​ട്ടി​ല്‍ യാ​ത്ര ചെ​യ്ത​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫെ​റി​ക​ളി​ല്‍ 44.5 ട​ണ്‍ ച​ര​ക്കു​ക​ളും 711 വാ​ഹ​ന​ങ്ങ​ളും ക​ട​ത്തി. സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളും കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രു​മാ​ണ്​ കൂ​ടു​ത​ലാ​യും മു​വാ​സ​ലാ​ത്തി​നെ ആ​ശ്ര​യി​ച്ച​ത്.

Leave A Reply