രാത്രി ആറുമണിക്കൂര്‍ മാത്രം ഉറങ്ങുന്നവർ അറിയാൻ

7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പ്ലസ്വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ പറയുന്നു. ഇത്തരത്തില്‍ രാത്രി 9 മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ആറുമണിക്കൂര്‍ മാത്രം ഉറങ്ങുന്നവര്‍ക്ക് അരവണ്ണം മൂന്നു സെന്റീമീറ്റര്‍ കൂടുതലായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.

ആരോഗ്യമുള്ള ശരീരമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ ദിവസം 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറക്കം അത്യാവശ്യമാണ്. രാത്രി ആറുമണിക്കൂര്‍ മാത്രം ഉറങ്ങുന്നവരുടെ അരവണ്ണം കൂടുമെന്ന് ബ്രിട്ടനിലെ ഗവേഷകരാണ് മുന്നറിയിപ്പ് നല്‍കുന്നത്. എത്ര സമയം ഉറങ്ങണം എന്നത് ഓരോരുത്തരിലും വ്യത്യസ്തമാകാം.

ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക് ഷയറിലെ ലീഡ്‌സ് സര്‍വകലാശാല ഗവേഷകരാണ് ഈ പഠനം നടത്തിയത്. മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അമിതഭാരം, പൊണ്ണത്തടി, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നേരായരീതിയില്‍ നടക്കാത്തതു മൂലമുള്ള പ്രമേഹം ഇതിനെല്ലാം സാധ്യതയുണ്ട്. 1615 മുതിര്‍ന്ന ആളുകളിലാണ് പഠനം നടത്തിയത്.

ഇവര്‍ എത്രസമയം ഉറങ്ങുന്നു എന്നും ഭക്ഷണം കഴിക്കുന്നതിന്റെ വിശദവിവരങ്ങളും ഗവേഷകര്‍ക്കു നല്‍കി. ഇവരുടെ രക്തസാമ്പിളുകള്‍ എടുക്കുകയും കൂടാതെ ശരീരഭാരം, അരവണ്ണം, രക്തസമ്മര്‍ദ്ദം ഇവയും രേഖപ്പെടുത്തി. ഇവരില്‍ അവരുടെ പ്രായത്തിലുള്ളവരെക്കാള്‍ കുറച്ചു മാത്രം ഉറങ്ങുന്നവരില്‍ അമിതഭാരവും പൊണ്ണത്തടിയും ഉള്ളതായി കണ്ടെത്തുകയും ചെയ്തു.

Leave A Reply