ഷാർജയിൽ പൊതു ബസ് സർവിസ് ഉപയോഗിക്കുന്നവർക്ക് പ്രത്യേക സബ്സ്ക്രിപ്ഷൻ കാർഡ് അവതരിപ്പിച്ച് എസ്.ആർ.ടി.എ
ഷാർജയിൽ പൊതു ബസ് സർവിസ് ഉപയോഗിക്കുന്നവർക്ക് പ്രത്യേക സബ്സ്ക്രിപ്ഷൻ കാർഡ് അവതരിപ്പിച്ച് എസ്.ആർ.ടി.എ.പ്രതിമാസം 225 ദിർഹത്തിന് റീചാർജ് ചെയ്യാവുന്ന ‘സായർ’ കാർഡുകളാണ് പുറത്തിറക്കിയത്. ഇതുപയോഗിച്ച് 30 ദിവസത്തേക്ക് ഷാർജയിലെ എല്ലാ റൂട്ടുകളിലും പരിധിയില്ലാതെ യാത്ര ചെയ്യാനാകും.
എസ്.ആർ.ടി.എ നടത്തുന്ന ഷാർജ സിറ്റി ബസ് ലൈനായ മൊവാസലാത്ത് ബസുകളാണ് ‘സയർ’ സബ്സ്ക്രിപ്ഷൻ കാർഡ് അവതരിപ്പിച്ചിരിക്കുന്നത്.പതിവ് നീല നിറത്തിലുള്ള കാർഡിൽ നിന്നും വ്യത്യസ്തമായി ഈ കാർഡിന് ചാരനിറമാണ്. അഞ്ച് വർഷമാണ് കാർഡിന്റെ കാലാവധി. ഏതെങ്കിലും മൊവാസലാത്ത് ബസുകളിൽ ഡ്രൈവർക്ക് പണം നൽകി സായർ കാർഡ് സ്വന്തമാക്കാനും റീചാർജ് ചെയ്യാനും കഴിയും. അഞ്ചു ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്ന കാർഡുകളും ലഭ്യമാണ്.