ദേശീയ ആളോഹരി വരുമാനത്തിൽ ആഗോളതലത്തിൽ യു.എ.ഇ ഏഴാം സ്ഥാനത്ത്. ലോകബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്ത് ആളോഹരി വരുമാനം വർധിക്കുകയും ചെയ്തിട്ടുണ്ട്.അന്താരാഷ്ട്ര തലത്തിൽ ജനങ്ങളുടെ വാങ്ങൽശേഷി (പർച്ചേസിങ് പവർ പാരിറ്റി-പി.പി.പി) അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന 2022ലെ ആളോഹരി വരുമാന കണക്കാണ് ലോകബാങ്ക് പുറത്തുവിട്ടത്.
ഇന്റർനാഷനൽ ഡോളറിൽ 10,781 ആയിരുന്ന പി.പി.പി 2022ൽ 87,729 ഡോളറായാണ് വർധിച്ചത്. വിവിധ രാജ്യങ്ങളുടെ വാങ്ങൽശേഷി താരതമ്യം ചെയ്യാൻ ഉപയോഗിക്കുന്ന വെർച്വൽ കറൻസിയാണ് ഇന്റർ നാഷനൽ ഡോളർ. ഏറ്റവും പുതിയ ലോകബാങ്ക് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെട്ടിരിക്കുകയാണ്. ലോകബാങ്ക് ലോകരാജ്യങ്ങളെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നത് അറ്റ്ലസ് രീതിയനുസരിച്ചാണ്.