മലപ്പുറം ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കായി തൊഴിൽമേള

മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും കേരള നോളേജ് ഇക്കണോമി മിഷനും സംയുക്തമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകർക്കായി ജൂലൈ 15നു മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ ഒമ്പത് മുതൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.

താത്പര്യമുള്ള ഉദ്യോഗാർഥികൾ https://knowledgemission.kerala.gov.in/verify-registration.jsp എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് – 8714483774, വെളിയങ്കോട് – 8086853215 പെരുമ്പടപ്പ് – 9539945983, നന്നംമുക്ക് – 7902392325, ആലംകോട് – 9946694723.

മെഗാ തൊഴിൽമേള 22ന്

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മുപ്പതോളം സ്വകാര്യ തൊഴിൽദാതാക്കളെ പങ്കെടുപ്പിച്ച് ജൂലൈ 22ന് രാവിലെ പത്ത് മുതൽ പെരിന്തൽമണ്ണ തിരൂർക്കാട് നസ്‌റ ആർട്‌സ് ആന്റ് സയൻസ് കോളജിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബയോഡാറ്റ സഹിതം രാവിലെ പത്തിന് നസ്‌റ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ : 0483 2734737, 8078 428 570.

Leave A Reply