ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാർ; നേതാക്കൾ നേരിട്ടെത്തി ക്ഷണിച്ചു, പങ്കെടുക്കുമെന്ന് താമരശേരി ബിഷപ്പ്

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെയുള്ള സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി താമരശേരി ബിഷപ്പ് മാർ റെജിമോസ് ഇഞ്ചനാനിയൽ. സിപിഐഎം നേതാക്കൾ നേരിട്ടെത്തി ക്ഷണിച്ചെന്ന് താമരശേരി അതിരൂപത ബിഷപ്പ് പറഞ്ഞു.

അതേസമയം, മണിപ്പൂർ കലാപത്തെ വിമർശിച്ച് അദ്ദേഹം രംഗത്ത് വന്നിരുന്നു. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നുവെന്നും ഇന്ന് മണിപ്പൂരാണെങ്കില്‍ നാളെ കേരളമാണോയെന്ന ഭീതിയുണ്ടെന്നും അദ്ദഹം പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്നും ബിഷപ്പ് വ്യക്തമാക്കി. ഒരു വിഭാഗത്തെ ഇല്ലാതാക്കാനായി കൃത്യതയോടുകൂടി കരുതിക്കൂടി കാര്യങ്ങള്‍ ക്രമീകരിച്ചു.എന്നാല്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരുകള്‍ തങ്ങള്‍ക്കുവേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോള്‍ അവര്‍ പുലര്‍ത്തുന്ന മൗനം ഭയപ്പെടുത്തുന്നതാണെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

Leave A Reply