യു.എസ് വിമാന നിർമ്മാതാക്കൾ ഇന്ത്യയിലേക്ക്

യു.എസ് വിമാന നിർമ്മാതാക്കളായ ബോയിംഗ് ഇന്ത്യയിൽ അന്തിമ അസംബ്ലി ലൈൻ (എഫ്.എ.എൽ) സ്ഥാപിക്കാൻ പദ്ധതിയിടുന്നു. ഇത് രാജ്യത്തിന്റെ എയ്‌റോസ്‌പേസ് വ്യവസായത്തിന് ഒരു നാഴികക്കല്ലായിരിക്കും. ഇന്ത്യൻ വിപണിയിൽ നിലവിൽ ബോയിംഗിന് 1 ബില്യൺ ഡോളറിലധികം വാർഷിക സ്രോതസാണ് ലഭിക്കുന്നത്.

 

ഇന്ത്യൻ കമ്പനികളുടെ ഓർഡർ

കഴിഞ്ഞ 24 മാസത്തിനിടെ ഒരു ബില്യൺ ഡോളറിന്റെ അധിക കരാറുകളിലാണ് കമ്പനി ഒപ്പുവച്ചത്. പാരീസ് എയർ ഷോയിൽ 290 ബോയിംഗ് വിമാനങ്ങൾക്കായി എയർ ഇന്ത്യ ഓർഡർ ചെയ്തത് ഇന്ത്യൻ വിപണിയിൽ കമ്പനിയുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് ബോയിംഗ് കരുതുന്നു. കൂടുതൽ വിമാനങ്ങൾ വാങ്ങാനും എയർ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. കൂടാതെ ഇൻഡിഗോയും ആകാശ എയറും പുതിയ വിമാനങ്ങൾ ബോയിംഗിൽ നിന്ന് വാങ്ങും. ഒരൊറ്റ കരാറിലൂടെ 500 വിമാനങ്ങൾക്കാണ് ഇൻഡിഗോ ഓർഡർ നൽകിയത്. ആകാശ എയർ നാല് ബോയിംഗ് 737 മാക്സ് വിമാനങ്ങൾ ആണ് വാങ്ങുന്നത്. ഈ വർഷാവസാനം ഓർഡർ പ്രഖ്യാപിക്കും. ബോയിംഗ് എ.എഫ്.എൽ ഇന്ത്യയിൽ ആരംഭിക്കുന്നത് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഗുണം ചെയ്യും.

 

പദ്ധതികളുമായി എയർബസ്സും

ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണിയായതിനാൽ ബോയിംഗിന് പിന്നാലെ എയർബസും എഫ്.എ.എൽ ഇന്ത്യയിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ വർഷം ടാറ്റയും എയർബസും സംയുക്തമായി സി-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് ഇന്ത്യൻ വ്യോമസേനയ്ക്കായി ഗുജറാത്തിൽ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രിയുടെ യു.എസ്. സന്ദർശനത്തിന്റെ ഭാഗമായി യു.എസിലെ പ്രമുഖ ജി.ഇ എയ്‌റോസ്‌പേസ് ഇന്ത്യയിൽ യുദ്ധവിമാനങ്ങൾ സംയുക്തമായി നിർമ്മിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു. കൂടാതെ സംയോജിത എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയർ ലൈസൻസിംഗ് പ്രോഗ്രാം നൽകുന്നതിന്, രാജ്യത്തെ മുൻനിര ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പറായ ജി.എം.ആ‍‌‌ർ ഗ്രൂപ്പുമായി എയർബസ് പങ്കാളികളായിരുന്നു.

Leave A Reply