പാലക്കാട് ജില്ലയിലെ പൊതുമരാമത്ത് നിരത്ത് വകുപ്പ് കുമരംപുത്തൂര്‍ സെക്ഷന് കീഴിലുള്ള റോഡുകളില്‍ അനധികൃതമായി കൈയ്യേറി സ്ഥാപിച്ചിട്ടുള്ള ആര്‍ച്ചുകളും പരസ്യ ബോര്‍ഡുകളും സ്വന്തം ഉത്തരവാദിത്തത്തിലും ചെലവിലും ഉടന്‍ മാറ്റണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
അല്ലാത്തപക്ഷം ജൂലൈ 14 ന് പൊതുമരാമത്ത് നിരത്ത് വകുപ്പ് ആര്‍ച്ചുകളും പരസ്യ ബോര്‍ഡുകളും എടുത്തു മാറ്റുകയും അതിന്റെ ചെലവും പിഴയും സ്ഥാപിച്ചവരില്‍നിന്നും ഈടാക്കുകയും ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പിടിച്ചെടുത്ത വസ്തുവകകള്‍ ഓഫീസ് പരിസരത്ത് തന്നെ ലേലം നടത്തുമെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.