റോഡാണ്, പാലമാണ്…: ആലുവളര്‍ന്നിട്ടും കണ്ടമട്ടില്ല

കാളിയാർ : കോൺക്രീറ്റ് ഭാഗത്ത് ആല് വളർന്നത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമാകുന്നു. പാലത്തിന്റെ അടിത്തട്ടിൽനിന്ന് മുളച്ചുവന്ന ആൽ ഇപ്പോൾ മുകളിൽവരെ വളർന്നെത്തിയിട്ടുണ്ട്. വെട്ടിമാറ്റാൻ വൈകിയാൽ പാലത്തിന്റെ അടിത്തട്ടാകെ വേരുകൾ പടർന്ന് വർക്ക പൊളിയുകയും കമ്പികൾ പുറത്തുകാണുകയുംചെയ്യും. പിന്നീട് ഇവ തുരുമ്പിച്ച് പാലത്തിന്‍റെ ബലക്ഷയത്തിന് ഇടയാക്കും.

വണ്ണപ്പുറം, കോടിക്കുളം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. വണ്ണപ്പുറംവഴി ഹൈറേഞ്ചിൽനിന്ന് എത്തുന്നതും മൂവാറ്റുപുഴയിൽ നിന്ന് വരുന്നതുമായ നിരവധി വാഹനങ്ങൾ ദിവസവും കടന്നുപോകുന്നത് ഇതുവഴിയാണ്. ഇത്രയേറെ വാഹനത്തിരക്കുള്ള പാലത്തിൽ ആലുവളർന്ന് വലുതായിട്ടും അത് വെട്ടിമാറ്റാനും അതിന്റ വളർച്ചതടയാനും നടപടിയില്ലാത്തത് അധികൃതരുടെ വീഴ്‌ചയാണെന്ന് നാട്ടുകാർ പറഞ്ഞു.കാളിയാർ പാലത്തിൽ ആല് മുളച്ച് മുകളിലെത്തി

Leave A Reply