ദുബായിൽ 1000 ഗ്രീൻ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും

ദുബായ് : 2025-ഓടെ എമിറേറ്റിൽ 1000 ഗ്രീൻ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ). നിലവിൽ വൈദ്യുതവാഹനങ്ങൾക്കായി 370 പൊതുചാർജിങ് സ്റ്റേഷനുകളാണുള്ളത്.

അടുത്ത രണ്ടുവർഷത്തിനുള്ളിൽ ഇത് 170 ശതമാനമായി വർധിപ്പിക്കാനാണ് ദേവ പദ്ധതിയിടുന്നത്. വൈദ്യുതവാഹനങ്ങൾക്കായുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ട് എമിറേറ്റിലെ ഡ്രൈവർമാർക്ക് ലോകോത്തര ഡ്രൈവിങ് അനുഭവങ്ങൾ സമ്മാനിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഗ്രീൻ മൊബിലിറ്റി സ്ട്രാറ്റജി 2030-ന്റെ ഭാഗമായി 2015-ലാണ് ഗതാഗതമേഖലയിൽ ചലനങ്ങൾ സൃഷ്ടിച്ച ഗ്രീൻചാർജർ സംരംഭമാരംഭിച്ചത്. ഈവർഷം മേയ് അവസാനത്തോടെ സംരംഭത്തിനുകീഴിൽ രജിസ്റ്റർചെയ്ത വൈദ്യുതവാഹനങ്ങളുടെ എണ്ണം 11,000 ആയി ഉയർന്നിട്ടുണ്ട്. 2030-ഓടെ 42,000 ഇലക്‌ട്രിക് കാറുകൾ നിരത്തിലിറക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്.

Leave A Reply