സൈക്കോളജി അപ്രന്റിസ് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സൈക്കോളജി അപ്രന്റിസ് താൽക്കാലിക (കോളേജുകളെ ക്ലസ്റ്ററുകളാക്കി തിരിച്ച് ആകെ മൂന്ന് പേർ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023-2024 അധ്യയന വർഷത്തേക്ക് കോഴിക്കോട് കോടഞ്ചേരി ഗവണ്മെന്റ് കോളേജ്, ഗവ ആർട്‌സ് ആന്റ് സയൻസ് കോളേജ് ബാലുശ്ശേരി, ഗവ ആർട്‌സ് ആന്റ് സയൻസ് കോളേജ് കൊടുവള്ളി, ശ്രീ നാരായണ ഗുരു കോളേജ് ചേളന്നൂർ, ഗുരുവായൂരപ്പൻ കോളേജ്,സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി, മലബാർ ക്രിസ്ത്യൻ കേളേജ്, പ്രൊവിഡൻസ് വിമൻസ് കോളേജ് എന്നീ കോളേജുകളിലേക്കാണ് നിയമനം.

റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. താൽപര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം ജൂലൈ 13ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടഞ്ചേരി ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാവണം. ഫോൺ: 9188900234.

Leave A Reply