പക്ഷാഘാതം ബാധിച്ച് പ്രവാസി മലയാളി മരിച്ചു

റിയാദ്: പക്ഷാഘാതം പിടിപെട്ട്​റിയാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി ആഞ്ഞിലിയേട്ട്​ പറമ്പ്​ ഹൗസ്, കാറുകയിൽ വീട്ടിൽ പി. പ്രശാന്ത്​ (43) ആണ്​ റിയാദ്​ ശുമൈസി കിങ്​ സഊദ്​ ആശുപത്രിയിൽ മരിച്ചത്​.

റിയാദിൽ നിന്ന്​ 650 കിലോമീറ്ററകലെ വാദി ദവാസിറിൽ ​ആ​ട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്​തിരുന്ന ഇദ്ദേഹത്തിന്​ ശനിയാഴ്​ചയാണ്​ അസുഖം ബാധിച്ചത്​. ഉടൻ ദവാസിർ ജനറൽ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന്​ ഞായറാഴ്​ച എയർ ആംബുലൻസിൽ റിയാദിലെത്തിക്കുകയായിരുന്നു. തിങ്കളാഴ്​ച രാത്രി 10ഓടെ മരിച്ചു. മൃതദേഹം ശുമൈസി ആശുപ​ത്രി മോർച്ചറിയിലാണ്​.

Leave A Reply