കാവുകളുടെ സംരക്ഷണത്തിന് ധനസഹായം

വനം വന്യജീവി വകുപ്പിന് കീഴില്‍ ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ വനവത്ക്കരണവിഭാഗം മുഖേന നടപ്പിലാക്കി വരുന്ന കാവുകളുടെ സംരക്ഷണ പദ്ധതിയുടെ ഭാഗമായി 2023-24 വര്‍ഷത്തില്‍ ഇടുക്കി ജില്ലയിലെ കാവുകളുടെ സംരക്ഷണത്തിന് ധനസഹായം ലഭ്യമാക്കുന്നതിന് കാവുകളുടെ ഉടമസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷാഫോം വനംവകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ (www.forest.kerala.gov.in) ലഭ്യമാണ്. ധനസഹായം ലഭിക്കുന്നതിന് കാവുകളുടെ ഉടമസ്ഥരായിട്ടുള്ള സ്വകാര്യവ്യക്തികള്‍, ദേവസ്വങ്ങള്‍, ക്ഷേത്രങ്ങള്‍ മുതലായവര്‍ പൂരിപ്പിച്ച അപേക്ഷ ഫോം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, ഇടുക്കി, സഹ്യസാനു എന്ന വിലാസത്തിൽ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ സാമൂഹ്യവനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04862232505.

Leave A Reply