മഡ്രിഡ്: 200 ആഫ്രിക്കൻ അഭയാർഥികളുമായി വന്ന ബോട്ട് സ്പെയിനിലെ കനാരി ദ്വീപിന് സമീപം കാണാതായി. സ്പാനിഷ് രക്ഷാപ്രവർത്തകർ ഒരാഴ്ചയായി തിരച്ചിൽ നടത്തുകയാണ്. ജൂൺ 27നാണ് സെനഗാളിൽനിന്ന് ബോട്ട് പുറപ്പെട്ടത്. ഒരാഴ്ചയായി ഒരു വിവരവുമില്ല. നിരവധി സ്ത്രീകളും കുട്ടികളും ബോട്ടിലുണ്ട്.
ഡസനിലധികം പേരുമായി പോയ വേറെയും രണ്ട് ബോട്ട് കാണാതായിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ആഭ്യന്തര സംഘർഷം, ദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാലാണ് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്ക് കുടിയേറ്റത്തിന് ശ്രമിക്കുന്നത്.