കൊച്ചി: ഏലൂരില്‍ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണ് അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്ടറിയിലാണ് അപകടം നടന്നത്. അസം സ്വദേശി ധന്‍ കുമാര്‍ (20) ആണ് മരിച്ചത്.
ഏഴ് വലിയ ഗ്ലാസ് പാളികളാണ് അന്യസംസ്ഥാന തൊഴിലാളിയായ ധന്‍ കുമാറിന്റെ ദേഹത്ത് പതിച്ചത്. ചില്ലുപാളികളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.