200 ദശലക്ഷം ആപ്പ് ഡൗണ്‍ലോഡുമായി ഷോപ്പ്സി

കൊച്ചി: ഇന്ത്യയിലുടനീളം 200 ദശലക്ഷം ആപ്പ് ഡൗണ്‍ലോഡുമായി ഫ്‌ളിപ്കാര്‍ട്ട് ഷോപ്പ്സി. ഷോപ്പ്സിയുടെ രണ്ടാം വാര്‍ഷികവേളയിലാണീ നേട്ടം. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെഗാ ആനിവേഴ്സറി സെയിലിന്റെ രണ്ടാം പതിപ്പ് നടന്നു. രണ്ട് മടങ്ങ് വര്‍ദ്ധനവ് രേഖപ്പെടുത്തിയ ഈ വില്‍പ്പനയില്‍ സാരികള്‍, പുരുഷന്മാരുടെ ടീ-ഷര്‍ട്ടുകള്‍, കുര്‍ത്തികള്‍ എന്നിവയാണ് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഷോപ്പിംഗ് നടത്തിയ ഉല്‍പ്പന്നങ്ങള്‍.

ഷോപ്പ്സിയുടെ ഉപഭോക്താക്കളില്‍ 60 ശതമാനം പേരും ടയര്‍-3 വിപണികളില്‍ നിന്നുള്ളവരാണ്. ആകര്‍ഷകമായ വിലയില്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി, ഫ്‌ലിപ്പ്കാര്‍ട്ട് ബ്രാന്‍ഡിന്റെ വിശ്വാസം, നൂതനവും ഉപഭോക്തൃ-സൗഹൃദവുമായ വോയ്സ്-ഇമേജ് സെര്‍ച്ച് ഓപ്ഷന്‍സ്, പ്രാദേശിക ഭാഷാ ഇന്റര്‍ഫേസ്, ഏറ്റവും പ്രധാനമായി എ ഐ ചാറ്റ്ബോട്ടുകള്‍ എന്നിവ ഈ മാറ്റത്തിലേക്ക് ആക്കം കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

”ഷോപ്സിയില്‍, താങ്ങാനാവുന്ന വിലയില്‍ ഒറ്റ സ്പര്‍ശത്തില്‍ എണ്ണമറ്റ സാധനങ്ങള്‍ ലഭ്യമാകും.തുടക്കം മുതല്‍ മികച്ച വിപുലീകരണങ്ങള്‍ നടത്തുക എന്നത് ഷോപ്പ്സി ടീമിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപെട്ടതാണ്, അതുകൊണ്ട് തന്നെ ഈ വളര്‍ച്ച ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഇനിയും വളരാന്‍ ഞങ്ങളുടെ പ്രചോദനമാണ്.’ ഷോപ്പ്സി മേധാവി കപില്‍ തിരാണി പറഞ്ഞു.

Leave A Reply