തെന്മല : ഈ സീസണിൽ ആദ്യമായി തുറന്ന ആര്യങ്കാവ് പാലരുവി ജലപാതത്തിൽ സഞ്ചാരികളുടെ തിരക്ക്. ആദ്യദിനം എത്തിയതിലേറെയും തമിഴ്നാട്ടുകാരായിരുന്നു. ആദ്യദിനം 60,000 രൂപ വരുമാനം ലഭിച്ചു. അപകടാവസ്ഥ ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രധാന വെള്ളച്ചാട്ടത്തിനു താഴെയാണ് സഞ്ചാരികളെ കുളിക്കാൻ അനുവദിക്കുന്നത്.
പുരുഷന്മാർക്കും സ്ത്രീകൾക്കും കുളിക്കാൻ പ്രത്യേകം സ്ഥലമൊരുക്കിയിട്ടുണ്ട്. സാധാരണ ജൂൺ, ജൂലായ് മാസങ്ങളിലാണ് പാലരുവിയിൽ കൂടുതൽ സഞ്ചാരികൾ എത്തുന്നതും വരുമാനം ലഭിക്കുന്നതും. എന്നാൽ കാലവർഷം വൈകുകയും പിന്നീട് മഴ കൂടുകയും ചെയ്തതോടെ ജലപാതം തുറക്കുന്നത് വൈകുകയായിരുന്നു. കുറ്റാലം സീസൺ ആരംഭിച്ചതിനാൽ തമിഴ്നാട്ടിൽനിന്ന് ധാരാളം സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്.