എൻ.എസ്.എ.സിയുടെ ആഭിമുഖ്യത്തിൽ അക്ഷരോത്സവം സംഘടിപ്പിച്ചു

വെഞ്ഞാറമൂട്: പാലവിള എൻ.എസ്.എ.സിയുടെ ആഭിമുഖ്യത്തിൽ അക്ഷരോത്സവം സംഘടിപ്പിച്ചു. പ്രതിഭകളെ ആദരിക്കലും,ജി.ഭാസ്കര പിള്ള മെമ്മോറിയൽ വിദ്യാഭാസ്കരം പദ്ധതി ഉദ്ഘാടനവും കവി വിഭു പിരപ്പൻകോട് നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ബി.എസ്. ബിജു കൃഷ്ണൻ അദ്ധ്യക്ഷനായി.എസ്.ഗിരീഷ് സ്വാഗതം പറഞ്ഞു. ഫാദർ ജോസ് കിഴക്കേടത്ത് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ലേഖകുമാരി,കെ.സുരേഷ് കുമാർ,കെ.അനി, ആർ.അനിൽ,എം.കുട്ടപ്പൻപിള്ള,വി.വിജയകുമാരൻനായർ,ടി.ജയകുമാർ,സി.എസ്.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply