ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കൽ; ഹര്‍ജികള്‍ അടുത്ത മാസം മുതൽ സുപ്രീം കോടതി പരിഗണിക്കും
ഡല്‍ഹി: ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ ഓഗസ്റ്റ് രണ്ടുമുതല്‍ സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ സഞ്ജയ് കിഷന് കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്.ഗവായി, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
തിങ്കള്‍, വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കും. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് 20ല്‍ പരംം ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയിട്ടുള്ളത്.
കേന്ദ്രതീരുമാനം ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്നാണ് ഹര്‍ജികള്‍ ചൂണ്ടിക്കാട്ടുന്നത്. 2019 ലെ ജമ്മു കാഷ്മീര്‍ പുനഃസംഘടന നിയമമനുസരിച്ച് സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജികളില്‍ പറയുന്നു.