പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കൽപ്പറ്റ: കൽപ്പറ്റ എൻ. എസ്. എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും എസ് .എസ്. എൽ .സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ഹർഷം 2023 എന്ന് പേരിട്ട പരിപാടി അഡ്വ.ടി .സിദ്ദീഖ് എം .എൽ. എ ഉദ്ഘാടനം ചെയ്തു.ആസ്പിറേഷണൽ ജില്ലയായ വയനാടിനെ വിദ്യാഭ്യാസ മേഖലയിൽ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ഹയർ സെക്കൻഡറി പരീക്ഷയിൽ 1200ൽ 1197 മാർക്ക് നേടി ജില്ലയിൽ രണ്ടാമത് എത്തിയ അനുഷ പരമേശ്വരൻ,1190 മാർക്ക് നേടിയ കെ. എസ് അഭിനന്ദന എന്നിവർക്കും 90 ശതമാനത്തിലധികം മാർക്ക് നേടിയ എൺപതോളം വിദ്യാർത്ഥികൾക്കുമുള്ള ട്രോഫികൾ അദ്ദേഹം വിതരണം ചെയ്തു. അമേരിക്കയിലെ അരിസോണ യൂണിവേഴ്സിറ്റിയിൽ നിന്നും ആസ്‌ട്രോ ഫിസിക്സിൽ റിസർച്ച് ഫെലോഷിപ്പ് ലഭിച്ച പൂർവ വിദ്യാർത്ഥിനി കുമാരി ഹർഷ പ്രദീപിനെ ചടങ്ങിൽ ആദരിച്ചു.

പ്രിൻസിപ്പാൾ പദവിയിൽ 25 വർഷം പൂർത്തിയാക്കിയ എ. കെ ബാബു പ്രസന്നകുമാറിനും വിജയികളായ വിദ്യാർത്ഥികൾക്കും പൂർവ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പി .ടി. എ പ്രസിഡന്റ് ഷാജി തദ്ദേവൂസ് അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് എൻ. എസ് .എസ് യൂണിയൻ പ്രസിഡന്റ് പി കെ സുധാകരൻ നായർ മുഖ്യപ്രഭാഷണം നടത്തി.

പ്രിൻസിപ്പാൾ എ .കെ ബാബു പ്രസന്നകുമാർ,മാനന്തവാടി താലൂക്ക് എൻ .എസ്. എസ് യൂണിയൻ പ്രസിഡന്റ് ഡോ. പി. നാരായണൻകുട്ടി നായർ, ബത്തേരി താലൂക്ക് എൻ .എസ് .എസ് .യൂണിയൻ പ്രസിഡന്റ് ജയപ്രകാശ് നായർ, വാർഡ് കൗൺസിലർ വിനോദ് കുമാർ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് മോഹൻ രവി,ട്രഷറർ സതീഷ് ഒ .എസ് ,സ്റ്റാഫ് സെക്രട്ടറി പി. കെ രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave A Reply