വെള്ളമുണ്ട: വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ വിവിധ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ ആരംഭിക്കണമെന്ന് സി.പി.എം വെള്ളമുണ്ട ലോക്കൽ വിഭജന സമ്മേളനം ആവശ്യപ്പെട്ടു. പി .ജെ.ആന്റണി പതാക ഉയർത്തി. വെള്ളമുണ്ട കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേർന്ന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു.
പി.സി.ബെന്നി, എച്ച്.അബ്ദുൾ അസീസ്, പി.കല്യാണി എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ എൻ പ്രഭാകരൻ, കെ റഫീഖ്, പി കെ സുരേഷ്, ഏരിയ സെക്രട്ടറി എ ജോണി, പി ജെ ആന്റണി എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി എം മുരളീധരൻ പ്രവർത്തന റിപ്പോർട്ട് അവതരപ്പിച്ചു. വെള്ളമുണ്ട എട്ടേനാൽ, വെള്ളമുണ്ട പത്താംമൈൽ എന്നീ ലോക്കലുകൾ രൂപീകരിച്ചു.
വെള്ളമുണ്ട എട്ടേനാലിൽ എം.മുരളീധരൻ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെയും വെള്ളമുണ്ട പത്താംമൈലിൽ സാബു പി ആന്റണി സെക്രട്ടറിയായി 12 അംഗ ലോക്കൽ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. സ്വാഗത സംഘം കൺവീനർ പി.എ.അസീസ് സ്വാഗതവും എം.പി.പ്രകാശൻ നന്ദിയും പറഞ്ഞു.