കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസിടിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാലോട്ടുപള്ളി വിഎംഎം സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് റിദാന്‍ (12) ആണ് മരിച്ചത്. സ്‌കൂള്‍ ബസില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം.

മട്ടന്നൂര്‍ കുമ്മാനത്താണ് അപകടം. സ്‌കൂള്‍ ബസില്‍ കയറാന്‍ റോഡിന്റെ മറുഭാഗത്തേക്ക് കടക്കുവാന്‍ ശ്രമിക്കവേ, മട്ടന്നൂരില്‍ നിന്ന് കണ്ണൂരിലേക്കു പോകുകയായിരുന്ന ബസ് റിദാനെ ഇടിക്കുകയായിരുന്നു. കുമ്മാനം സ്വദേശികളായ ഷഹീര്‍- നൗഷീന ദമ്പതികളുടെ മകനാണ് മുഹമ്മദ് റിദാന്‍.

Leave A Reply