കെ.​റെ​യി​ല്‍ പ​ദ്ധ​തി​യി​ല്‍ അടിമുടി മാ​റ്റ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ച്ച് ഇ.​ശ്രീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കെ.​റെ​യി​ല്‍ പ​ദ്ധ​തി​യി​ല്‍ അ​ടി​മു​ടി മാ​റ്റം നി​ര്‍​ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള മെട്രോമാൻ ഇ ശ്രീ​ധ​ര​ന്‍റെ റി​പ്പോ​ര്‍​ട്ട്  മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ഡ​ല്‍​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യ കെ.​വി.​തോ​മ​സ് ആണ് റിപ്പോർട്ട് കൈമാറിയത്.

ആ​ദ്യം സെ​മി സ്പീ​ഡ് ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​പ്പി​ലാ​ക്ക​ണമെന്നാണ് റിപ്പോർട്ടിലെ നിർദേശം. ഹൈ ​സ്പീ​ഡ് ട്രെ​യി​ന്‍ എ​ന്ന പ​ദ്ധ​തി പി​ന്നീ​ട് ആ​ലോ​ചി​ക്കാ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

റി​പ്പോ​ര്‍​ട്ടി​ല്‍ നി​ല​വി​ലെ ഡി​പി​ആ​ര്‍, റെ​യി​ല്‍​പാ​ത തു​ട​ങ്ങി​യ​വ​യൊ​ന്നും പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് പ​റ​യു​ന്നു. ഡി​പി​ആ​റി​ല്‍ മാ​റ്റം വേ​ണം. റെ​യി​ല്‍​വേ​യു​ടെ പാ​ത​യു​മാ​യി ചേ​ര്‍​ന്നു​കൊ​ണ്ടു​ള്ള പാ​ത​യാ​ണ് വേ​ണ്ട​ത്. 

കെ.​റെ​യി​ല്‍ പു​തി​യ രൂ​പ​ത്തി​ല്‍ ന​ട​പ്പാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ നീ​ക്ക​മെ​ന്നാ​ണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ശ്രീ​ധ​ര​നും കെ.​വി.​തോ​മ​സും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​തെ​ന്നാ​ണ് വി​വ​രം.

Leave A Reply