ലത്തീന്‍ അതിരൂപത വികാരിക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല
മുതലപ്പൊഴിയില്‍ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ ലത്തീന്‍ അതിരൂപത വികാരി ജനറാൾ ഫാ. യൂജിന്‍ പെരേരയ്ക്കെതിരെ കേസെടുത്ത നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
തീരദേശവാസികളെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശമാണ് മന്ത്രിമാര്‍ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഷോ കാണിക്കുകയാണോ എന്ന് മന്ത്രിമാര്‍ ചോദിച്ചപ്പോഴാണ് ആളുകള്‍ പ്രതിഷേധിച്ചത്. യഥാര്‍ഥത്തില്‍ അവിടെ പ്രകോപനമുണ്ടാക്കിയത് മന്ത്രിമാരാണ്, രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിനെതിരെ ആര് സംസാരിച്ചാലും അവര്‍ക്കെതിരെ കേസെടുക്കുക എന്നതാണ് നിലവില്‍ കേരള സര്‍ക്കാരിന്റെ സമീപനമെന്നും ചെന്നിത്തല വിമര്‍ശിച്ചു.