ആലപ്പുഴ: ജില്ലയിലെ 69 ദുരിതാശ്വാസ ക്യാമ്പുകളിലായി 1371 കുടുംബങ്ങളിലെ 1815 പുരുഷന്‍മാരും 2023 സ്ത്രീകളും 701 കുട്ടികളുമടക്കം 4539 പേര്‍ കഴിയുന്നു.
നിലവില്‍ ചെങ്ങന്നൂര്‍- 23, കുട്ടനാട്- 19, മാവേലിക്കര- എട്ട്, ചേര്‍ത്തല- നാല്, കാര്‍ത്തികപ്പള്ളി- 10, അമ്പലപ്പുഴ- അഞ്ച് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ചെങ്ങന്നൂരില്‍ 230 കുടുംബങ്ങളിൽ നിന്നായി 819 പേരാണ് ക്യാമ്പുകളിലുള്ളത്. ചേര്‍ത്തലയില്‍ 160 കുടുംബങ്ങളിലെ 389 പേരും മാവേലിക്കര 140 കുടുംബങ്ങളിലെ 457 പേരും കാര്‍ത്തികപ്പള്ളി 202 കുടുംബങ്ങളിലെ 727 പേരും ക്യാമ്പുകളിലുണ്ട്. കുട്ടനാട്ടില്‍ 284 കുടുംബങ്ങളിലെ 887 പേരും അമ്പലപ്പുഴ 355 കുടുംബങ്ങളിലെ 1260 പേരും ക്യാമ്പുകളില്‍ കഴിയുന്നു.
ഏഴ് വീടുകള്‍ കൂടി ഭാഗീകമായി തകര്‍ന്നു
ജില്ലയില്‍ പ്രകൃതിക്ഷോഭത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഏഴ് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. രണ്ട് വീടുകൾ പൂര്‍ണമായും തകര്‍ന്നു. ഇതോടെ ജില്ലയില്‍ ഭാഗീകമായി തകര്‍ന്ന വീടുകളുടെ എണ്ണം 216 ആയി. അഞ്ച് വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. ചേര്‍ത്തല- 46, അമ്പലപ്പുഴ- 100, കുട്ടനാട്- 20, കാര്‍ത്തികപ്പള്ളി- 23, മാവേലിക്കര- 17, ചെങ്ങന്നൂര്‍- 10 എന്നിങ്ങനെയാണ് നാശനഷ്ടമുണ്ടായ വീടുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്.
കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലായി 291 ഗ്രുവൽ സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ കുട്ടനാട് 288 എണ്ണം കുട്ടനാടാണ് തുറന്നത്. 21,049 കുടുംബങ്ങളിൽ നിന്നായി 82,928 പേർ ഈ കേന്ദ്രങ്ങളെ ആശ്രയിക്കുന്നു.