രോഗിയുമായി പ്രണയത്തിലായി നഴ്സ്; പിന്നാലെ കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ രോഗി മരിച്ചു, വനിതാ നഴ്സിനെ പുറത്താക്കി ആശുപത്രി അധികൃതർ….!
ലണ്ടൻ: വൃക്കരോഗിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ വനിതാ നഴ്സിനെ ജോലിയിൽനിന്ന് പുറത്താക്കി. ഒരു വർഷത്തിലേറെയായി രോഗിയുമായി നഴ്സിന് ബന്ധമുണ്ടെന്ന് ആശുപത്രി അറിഞ്ഞതിനെത്തുടർന്നാണ് ബ്രിട്ടീഷ് നഴ്സിന് ജോലി നഷ്‌ടപ്പെട്ടത്. വെയിൽസിലെ റെക്‌സാമിലെ ആശുപത്രിയുടെ പാർക്കിംഗ് സ്ഥലത്തുവെച്ചാണ് നഴ്സ് രോഗിയുമായി അവസാനം ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് രോഗി മരിക്കുകയായിരുന്നു.