ബെയ്ജിംഗ്: തെക്കുകിഴക്കൻ ചൈനയിലെ കിൻഡർഗാർട്ടനിൽ നടന്ന കത്തിയാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.
ഗുവാംഗ്ഡോംഗ് പ്രവിശ്യയിലെ ലിയാൻജിയാംഗ് പട്ടണത്തിലുള്ള കിൻഡർഗാർട്ടനിൽ ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. 25 വയസുകാരനായ യുവാവാണ് അക്രമണം നടത്തിയതെന്നും ഇയാളെ പിടികൂടിയെന്നും പോലീസ് അറിയിച്ചു.
ആക്രമണത്തിൽ മരിച്ച ഒരാളുടെ കാറിടിച്ച് അറസ്റ്റിലായ വ്യക്തിയുടെ കുട്ടിക്ക് നേരത്തെ പരിക്കേറ്റിരുന്നതായും ഇതിന് പ്രതികാരം ചെയ്യാനാണ് ഇയാൾ എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ മരിച്ചവരിൽ കിൻഡർഗാർട്ടനിലെ ഒരു അധ്യാപകനും ഉൾപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു.