‘വണ്ണം കൂടി പോയി….’; 19 യാത്രക്കാരെ പുറത്താക്കി ഈസി ജെറ്റ്

ടേക് ഓഫ് ചെയ്യാൻ പ്രയാസമായതിനാൽ വിമാനത്തിൽ നിന്നും യാത്രക്കാരെ ഒഴിവാക്കി ബ്രിട്ടീഷ് എയർലൈന്റെ ഈസി ജെറ്റ്. 19 യാത്രക്കാരെയാണ് ജൂലായ് 5ന് ഈസിജെറ്റ് പുറത്താക്കിയത്.സ്പെയിനിലെ ലൻസറോട്ടിൽ നിന്നും ലിവർപൂളിലേക്ക് പോകുന്നതിന് വേണ്ടി തയാറെടുക്കുമ്പോഴാണ് യാത്രക്കാരുടെ ഭാരം കൂടുതലാണെന്നും അതിനാൽ ടേക് ഓഫ് ചെയ്യാൻ പ്രയാസമാണെന്നും പൈലറ്റ് അറിയിച്ചത്. തുടർന്ന് 19 യാത്രക്കാരെ ഒഴിവാക്കുകയായിരുന്നു.

 

‘ഇവിടെ യാത്രചെയ്യാൻ തയാറെടുത്തിരിക്കുന്ന എല്ലാവരോട‍ും നന്ദി അറിയിക്കുന്നു. കാരണം ഇന്ന് ഒരുപാട് പേരാണ് ഞങ്ങൾക്കു യാത്രക്കാരായുള്ളത്. എന്നാൽ ഇവിടെ ലൻസറോട്ടിലുള്ളത് വളരെ ചെറിയ റൺവേയാണ്. മാത്രമല്ല ശക്തമായ കാറ്റ് ഈ ഒരു സാഹചര്യത്തിൽ നമുക്ക് എല്ലാവർക്കും വളരെ തടസം സൃഷ്ടിക്കുന്നതാണ്. ഈ ഒരു കാലാവസ്ഥയിൽ ഇത്രയും യാത്രക്കാരുമായി ലൻസറോട്ടിൽ നിന്നും പുറപ്പെടാൻ സാധിക്കുന്നതല്ല.’,- പൈലറ്റ് അറിയിച്ചു.

 

‘അതുമാത്രമല്ല ഈ ശക്തമായ കാറ്റ് അത്രയ്ക്ക് നല്ലതല്ല. മാത്രമല്ല ചൂട് കൂടുതലുമാണ്. നമുക്ക് യാത്ര ചെയ്യേണ്ട ​ദിശയും മികച്ചതല്ല. അതിനാൽ ഈ പ്രശ്നം പരിഹരിക്കുന്നതിനായി കുറച്ചു യാത്രക്കാരെ ഒഴിവാക്കുകയാണ്. ഞങ്ങളുടെ യാത്രയോടൊപ്പം തുടരാത്തവർക്ക് 500 യൂറോസ് ഞങ്ങൾ നഷ്ടപരിഹാരം നൽകുന്നതാണ്.’,- പൈലറ്റ് കൂട്ടിച്ചേർത്തു. 19 യാത്രക്കാർക്ക് അടുത്ത വിമാനത്തിൽ സൗജന്യ യാത്ര സൗകര്യവും ഒരുക്കിയ ശേഷമാണ് ഈസി ജെറ്റ് ലൻസറോട്ടിൽ നിന്നും ലിവർപൂളിലേക്ക് പുറപ്പെട്ടത്.

Leave A Reply