കൊച്ചി: ലൂർദ് കോളേജ് ഒഫ് നഴ്‌സിംഗിലെ ബിരുദദാനവും പുതിയ അദ്ധ്യയന വർഷത്തിന്റെ ഉദ്ഘാടനവും ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു. 118 വിദ്യാർത്ഥികളാണ് മുൻ വർഷം ബിരുദം നേടിയത്.
ലൂർദ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സക്വീര അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ. ലില്ലി ജോസഫ്, ലൂർദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സോണി കളത്തിൽ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. അനുഷ വർഗീസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജോസി എ. മാത്യു എന്നിവർ സംസാരിച്ചു.